ബംഗളുരു: സംസ്ഥാനത്ത് ക്രിമിനലുകളെ എൻകൗണ്ടർ നടത്തുമെന്ന് പ്രഖ്യാപിച്ച് കർണാടക മന്ത്രി അശ്വത് നാരായണൻ. ഇതുപോലെത്തെ കൊലപാതകങ്ങൾ ഇനി കർണാടകയിൽ നടക്കാതിരിക്കാൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ രണ്ടുപേരാണ് കർണാടകയിൽ കൊല്ലപ്പെട്ടത്.
‘ഇത്തരം ക്രൂരമായ കൊലപാതകങ്ങൾ നടത്തുന്നവർ തീർച്ചയായും ഭയപ്പെടും. വരും നാളുകളിൽ അതുപോലത്തെ തീരുമാനങ്ങൾ ആയിരിക്കും ഞങ്ങൾ നടപ്പിലാക്കുക. ചില ആളുകൾ കർണാടകയുടെ ക്ഷമയെ പരീക്ഷിക്കുകയാണ്’, അശ്വത് നാരായണൻ പറഞ്ഞു.
Also read: രോഗി നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ചു: സംഭവം വയനാട് ജില്ലാ ആശുപത്രിയിൽ
കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിട്ടുണ്ട്. എൻകൗണ്ടർ ചെയ്ത് കൊല്ലാനടക്കം കർണാടക പോലീസിന് ഉത്തരവ് നൽകാൻ മടിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments