ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബദ്രീനാഥ് നേഷണൽ ഹൈവേ-7ന്റെ ഒരു ഭാഗമാണ് ഒലിച്ചു പോയത്. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ നിന്നുള്ള വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയപാത ഒലിച്ചുപോയതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതേ തുടർന്ന്, ഹൈവേയുടെ ഇരുവശങ്ങളിലും തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്. ഉത്തര കാശിയിലും സമാന രീതിയിൽ വെള്ളം ഉയർന്നിരുന്നു. അവിടെ പെട്ടുപോയ ഇന്റർ കോളേജിലെ അധ്യാപകരും വിദ്യാർഥികളും മനുഷ്യ ചങ്ങല തീർത്ത ആണ് വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നേടിയത്.
അതേസമയം, നൈനിറ്റാളിലെ നൈനിറ്റാൾ ബാവലി റോഡിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തെ റോഡ് പൂർണമായും തകർന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെറാഡൂൺ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ നൈനിറ്റാൾ, ചൗരി, ബാഗേശ്വർ എന്നിവിടങ്ങളിലാണ് അലർട്ട് നൽകിയിരിക്കുന്നത്.
Post Your Comments