കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സുപ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അറിയിക്കേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും വിശദീകരണം നല്‍കണം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര്‍ രവിയുടേതാണ് ഉത്തരവ്.
Read Also:എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം: ഇ.പി ജയരാജനെതിരെ വിമർശനവുമായി വി.ടി ബൽറാം
അതേസമയം, മന്ത്രി ആര്‍. ബിന്ദുവിന്റെ പരാമര്‍ശത്തില്‍ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം പൊതുസ്ഥലത്ത് വച്ച് ഷോ കാണിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. മൃതദേഹം റോഡില്‍ വച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന ശ്രദ്ധ കിട്ടാന്‍ ആയിരുന്നില്ല ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത അപമാനമാണെന്നും ഭാര്യയുടെ ചികിത്സയ്ക്കായി അടുത്തിടെയാണ് പണം ആവശ്യപ്പെട്ടതെന്നും ദേവസി പറയുന്നു. എന്നാല്‍ മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നല്‍കിയെന്നാണ് മന്ത്രി പറയുന്നത്.
Post Your Comments