Latest NewsNewsIndia

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാജരേഖ: ആര്‍.ബി ശ്രീകുമാറിനും തീസ്തയ്ക്കും കോടതി ജാമ്യം നിഷേധിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനും ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിനും കോടതി ജാമ്യം നിഷേധിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍, നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന കേസിൽ അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് ഇരുവർക്കും ജാമ്യം നിഷേധിച്ചത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തളളിയതിന് തൊട്ടടുത്ത ദിവസമാണ് തീസ്തയേയും ശ്രീകുമാറിനെയും ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ വ്യാജരേഖകള്‍ തയ്യാറാക്കിയ പ്രതികള്‍ നിയമ നടപടികള്‍ നേരിടണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രിയ്ക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button