അസംസ്കൃത വസ്തുക്കൾക്ക് വില ഉയർന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ പുതിയ നടപടികൾക്ക് ഒരുങ്ങുകയാണ് ഓൾ കേരള ബാറ്റേഴ്സ് അസോസിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ദോശ, അപ്പം മാവുകൾക്ക് വില വർദ്ധിപ്പിക്കും. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നുമുതലാണ് പ്രാബല്യത്തിൽ ആകുക.
ജൂണിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പായ്ക്ക് ചെയ്ത അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിച്ചിരുന്നു. ജിഎസ്ടി വന്നതോടുകൂടി പല നിർമ്മാതാക്കളും വൻ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതിനെ തുടർന്നാണ് വില വർദ്ധനവ് എന്ന നടപടിയിലേക്ക് ഓൾ കേരള ബാറ്റേഴ്സ് അസോസിയേഷൻ നീങ്ങിയത്. 5 രൂപ മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കാനാണ് സാധ്യത.
Also Read: നവീകരണ പ്രവർത്തനങ്ങൾ: ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും
ജൂലൈ 18 മുതൽ പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളായ ലസ്സി, വെണ്ണ, പാൽ, തൈര് എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു.
Post Your Comments