NewsBusiness

ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

പ്രധാനമായും അഞ്ച് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഡിജിറ്റൽ പേയ്മെന്റ് സൂചികകൾ അളക്കുന്നത്

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുത്തനെ ഉയർന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2021 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള ഒരു വർഷക്കാല കണക്കുകളാണ് ആർബിഐ പുറത്തുവിട്ടിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷം കൊണ്ട് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ 29 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്.2021 മാർച്ച് മാസത്തിൽ 270.59 ആയിരുന്ന സൂചിക 2022 മാർച്ച് മാസത്തിൽ 349.3 ആയി.

പ്രധാനമായും അഞ്ച് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഡിജിറ്റൽ പേയ്മെന്റ് സൂചികകൾ അളക്കുന്നത്. 2018 മാർച്ചിലാണ് ഡിജിറ്റൽ പേയ്മെന്റ് സൂചികകൾ അളക്കാനുള്ള മാനദണ്ഡങ്ങൾ ആർബിഐ അവതരിപ്പിച്ചത്.

Also Read: മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്: ഡി.വൈ.എഫ്.ഐ

ഇടപാടുകൾ സജ്ജമാക്കുന്നത് അനുസരിച്ച് 25 ശതമാനവും, ഇടപാടിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ 10 ശതമാനവും, വിതരണ ഘടകങ്ങളുടെ ആവശ്യകത പ്രകാരം 15 ശതമാനവും, തുക തിരികെ അടക്കുന്നതിന് 45 ശതമാനവും 5 ശതമാനം ഉപഭോക്തൃ കേന്ദ്രീകൃതമായാണ് സൂചികകൾ ആർബിഐ കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button