തിരുവനന്തപുരം: യുഡിഎഫ് പരിപാടിയില്‍ മുസ്ലീംലീഗിന്റെ കൊടി കെട്ടാന്‍ എത്തിയ ലീഗ് നേതാവിനോട് കൊടി കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ അവഹേളനം. ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ യുഡിഎഫ് പരിപാടിയിലായിരുന്നു സംഭവം.
പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോഴാണ് ഗോപാലകൃഷ്ണന്‍, ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടായെന്ന് പറഞ്ഞതെന്നും വെമ്പായം നസീര്‍ ആരോപിച്ചു. തങ്ങൾ യുഡിഎഫിന്റെ ഘടക കക്ഷിയല്ലേ എന്ന ചോദ്യത്തിന്, വേണേൽ മലപ്പുറത്ത് കൊണ്ടുപോയി കെട്ട് , അല്ലേൽ പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ട് എന്ന് അധിക്ഷേപിച്ചു.
‘നമ്മള്‍ ഈ മണ്ണില്‍ ജനിച്ച് ജീവിക്കുന്നവരാണ്. ഇന്നും കോണ്‍ഗ്രസിന്റെ ആള്‍ക്കാര്‍ തന്നെ മുസ്ലീംലീഗിനെ പാകിസ്ഥാന്‍ ലീഗ് എന്ന് വിളിക്കുന്നത് സഹിക്കാന്‍ പറ്റില്ല. ലീഗിന്റെ കൊടി മാത്രം കെട്ടരുതെന്ന് പറയാനുള്ള അധികാരം ഗോപാലകൃഷ്ണന് ആര് കൊടുത്തു. ബിജെപിയാണോ യുഡിഎഫിന്റെ ഘടകകക്ഷി. അത് പറയണം. മുസ്ലീംലീഗിനെ പാകിസ്ഥാന്‍ മുസ്ലീംലീഗെന്ന് വിളിക്കുന്ന കോണ്‍ഗ്രസുകാര്‍ ഇവിടെയുള്ള കാലത്തോളം കോണ്‍ഗ്രസ് നന്നാവില്ല’, നസീർ പറഞ്ഞു.
Post Your Comments