പ്രമേഹമുള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ വിഭവം എന്ന നിലയിലും രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിർത്താനും പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പാകത്തിനുള്ള പ്രഭാത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഫൈബർ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയൊക്കെ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികൾക്ക് ഏറ്റവും മികച്ചത്. പരിപ്പ്, നട്സ്, പാൽ ഉൽപ്പന്നങ്ങൾ, സോയ, ഫ്ലാക്സ്, മത്തങ്ങ വിത്തുകൾ, മുട്ട, ചിക്കൻ, തുടങ്ങിയ പ്രോട്ടീൻ സമ്പന്ന വിഭവങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
Also Read: ഐൻ ഖോർ മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി ഒമാൻ പോലീസ്
എന്നാൽ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റിന്റെ തോത് കൂടുതലുള്ള ഭക്ഷണങ്ങളായ ഉപ്പുമാവ്, പൊഹ തുടങ്ങിയവ പ്രഭാത ഭക്ഷണത്തിൽ നിന്നും പ്രമേഹ രോഗികൾ പൂർണമായും ഒഴിവാക്കണം. കൂടാതെ, ഈ ഭക്ഷണങ്ങളിൽ പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയിട്ടില്ല.
Post Your Comments