KasargodKeralaNattuvarthaLatest NewsNews

മ​ര​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു : അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍

ബാ​ര മീ​ത്ത​ല്‍ മാ​ങ്ങാ​ട് സ്വ​ദേ​ശി ടി.​എ റ​ഷീ​ദ് (42) ആ​ണ് മ​രി​ച്ച​ത്

ഉ​ദു​മ: ആ​ണി ത​റ​ച്ച മ​ര​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ബാ​ര മീ​ത്ത​ല്‍ മാ​ങ്ങാ​ട് സ്വ​ദേ​ശി ടി.​എ റ​ഷീ​ദ് (42) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍​വാ​സി​യാ​യ എം.​ഹ​ബീ​ബി (40) നെ ​മേ​ല്‍​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read Also : ബാലഭാസ്ക്കറിന്‍റെ മരണം: സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്

ക​ഴി​ഞ്ഞ പ​ത്തി​ന് ആണ് കേസിനാസ്പദമായ സംഭവം. പെ​രു​ന്നാ​ള്‍ ദി​വ​സം കൂ​ളി​ക്കു​ന്ന് ജു​മാ മ​സ്ജി​ദി​ല്‍ ​നി​ന്നും മ​ട​ങ്ങു​മ്പോ​ഴാ​ണ് ഹബീബ് റ​ഷീ​ദി​നെ ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഷീ​ദി​നെ ഉ​ദു​മ​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ ഫ​സ്റ്റ് ന്യൂ​റോ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

റ​ഷീ​ദി​ന്‍റെ ബ​ന്ധു​വാ​യ മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍ ഫാ​രി​സി​ന്‍റെ പ​രാ​തി​യി​ല്‍ നേ​ര​ത്തെ ഹ​ബീ​ബി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. അറസ്റ്റിലായ ഹബീബിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button