വാരണാസി: ആദ്യമായി കോണ്‍ഗ്രസ് നേതാക്കളെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇ.ഡി സോണിയയെ ചോദ്യം ചെയ്തതെന്ന് അഖിലേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബി.ജെ.പി നയത്തിന്റെ ഭാഗമായാണ് സോണിയയെ ഇ.ഡി ചോദ്യം ചോയ്യാന്‍ വിളിപ്പിച്ചതിന് പിന്നിലെന്നും കോണ്‍ഗ്രസിന്റെ ഉന്നത നേതാവിനെ വരെ ഇ.ഡി വേട്ടയാടുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
‘ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നത് ഒരു പുതിയ സംഭവമല്ല. എന്നാല്‍ കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ പരിധികള്‍ ലംഘിച്ചാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നത്. സഖ്യങ്ങള്‍ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയുടെ നടപടി മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പ്രകടമായി കണ്ടതാണ്. ഇപ്പോള്‍ അത് പശ്ചിമ ബംഗാളില്‍ ആണ്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി തലവന്‍ ഓം പ്രകാശ് രാജ്ഭറിനെ കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. ഇതിലൂടെ മറ്റു പ്രതിപക്ഷ നേതാക്കളില്‍ ഭയം സൃഷ്ടിച്ച് ഭിന്നതയുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്’- അഖിലേഷ് പറഞ്ഞു.
Read Also: ഒരു രൂപാ ഡോക്ടർ അന്തരിച്ചു: അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും’ – പ്രധാനമന്ത്രി
‘മുലായം സിംഗിന്റെ കാലം മുതല്‍ എസ് പി നിരവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടിക്കറ്റ് വിറ്റുവെന്ന ആരോപണം ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍, ഇതാദ്യമായാണ് രാജ്ഭര്‍ എസ്.പി സഖ്യത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്’- അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments