![](/wp-content/uploads/2022/07/arree-1.jpg)
നെടുമങ്ങാട്: തുണിക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് പൊലീസ് പിടിയിൽ. ആര്യനാട് പള്ളിവേട്ട കഴുകൻകുന്ന് വാട്ടർ ടാങ്കിന് സമീപം വെട്ടയിൽ വീട്ടിൽ സലീമി(58)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെയാണ് സലിം നെടുമങ്ങാട് സൂര്യ റോഡിലെ മെൻസ്‌വെയറിൽ മോഷണത്തിന് ശ്രമിച്ചത്. കടയിലെ സി.സി.ടി.വി ക്യാമറ നശിപ്പിച്ച് കടയിൽ കയറി മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.
Read Also : ഗാന്ധി പ്രതിമക്ക് മുന്നിലിരുന്ന് തന്തൂരി ചിക്കൻ കഴിച്ച് പ്രതിപക്ഷ എംപിമാർ: പ്രതിഷേധം ശക്തം
ഇയാൾ ആര്യനാട്, വിതുര, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിലെ വിവിധ മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സി.ഐ എസ്. സതീഷ് കുമാർ, എസ്.ഐമാരായ കെ.ആർ. സൂര്യ, പി. വി. അനിൽകുമാർ, എ.എസ്.ഐമാരായ ഹസൻ, ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments