ErnakulamNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ്ക്ക​ളുടെ ആക്രമണം : അ​ഞ്ച് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു, ര​ണ്ടെ​ണ്ണ​ത്തി​ന് ഗു​രു​ത​ര പ​രി​ക്ക്

കി​ഴ​കൊമ്പ് ക​രി​പ്പാ​ൽ പാ​ട​ത്ത് മേ​യാ​ൻ വി​ട്ടി​രു​ന്ന കി​ഴ​കൊ​മ്പ് ചി​റ​യ്ക്ക​മാ​ലി​ൽ ജോ​സി​ന്‍റെ ആ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

കൂ​ത്താ​ട്ടു​കു​ളം: തെ​രു​വു​നാ​യ്ക്ക​ൾ അ​ഞ്ച് ആ​ടു​ക​ളെ ക​ടി​ച്ചു​ കൊ​ലപ്പെടുത്തി. ര​ണ്ടെ​ണ്ണ​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേൽക്കുകയും ചെയ്തു. കി​ഴ​കൊമ്പ് ക​രി​പ്പാ​ൽ പാ​ട​ത്ത് മേ​യാ​ൻ വി​ട്ടി​രു​ന്ന കി​ഴ​കൊ​മ്പ് ചി​റ​യ്ക്ക​മാ​ലി​ൽ ജോ​സി​ന്‍റെ ആ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. രോ​ഗ​ബാ​ധി​ത​നാ​യ ജോ​സും കു​ടും​ബ​വും 30ഓ​ളം ആ​ടു​ക​ളെ വ​ള​ർ​ത്തി​യാ​ണ് ഉ​പ​ജീ​വ​നം ന​യി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ ര​ണ്ട് ആ​ടു​ക​ളെ കൂ​ത്താ​ട്ടു​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശൂ​ഷ ന​ൽ​കി. 30,000 രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​രു​ത​പ്പെ​ടു​ന്നു.

Read Also : കരുവന്നൂർ സഹകരണ ബാങ്ക് വിവാദം: മന്ത്രി ആർ ബിന്ദു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

നേരത്തെ, നെ​ല്ലി​ക്കാ​ട്ട്, പാ​ല​മ​റ്റം, പി​ൻ​മ​റ്റം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നി​ര​വ​ധി ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നി​രു​ന്നു. ഇ​ട​യാ​ർ, ഒ​ലി​യ​പ്പു​റം, മ​ണ്ണ​ത്തൂ​ർ വാ​ളി​യ​പ്പാ​ടം തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ശ​ല്യ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button