KeralaLatest NewsNews

മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

 

തിരുവനന്തപുരം: തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രി ആന്‍റണി രാജുവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

ഹർജി സമർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം തിരുത്താനാവശ്യപ്പെട്ട കോടതി കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button