Latest NewsNewsIndia

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി

ജപ്പാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആര്‍ത്തവ അവധിയുണ്ട്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വകുപ്പുകളില്‍ ആര്‍ത്തവ അവധികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് കേന്ദ്രം അറിയിച്ചു.

read also:ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

1972-ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ലീവ്) ചട്ടങ്ങളില്‍ ആര്‍ത്തവ അവധിക്ക് വ്യവസ്ഥകളില്ലെന്നും അവ ഉള്‍പ്പെടുത്താന്‍ നിലവില്‍ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നും ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.

 

കേന്ദ്ര സര്‍ക്കാര്‍ ആര്‍ത്തവ ശുചിത്വത്തിനായി 2011 മുതല്‍ തന്നെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ആര്‍ത്തവ ദിനത്തില്‍ അതികഠിനമായ വയറ് വേദന, കാല് വേദന, നടു വേദന, ഛര്‍ദി, തലകറക്കം തുടങ്ങി വലിയ ശാരീരിക അസ്വാസ്ഥ്യങ്ങളാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി നല്‍കുന്ന രീതിയാണ് ആര്‍ത്തവ അവധി. ജപ്പാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആര്‍ത്തവ അവധിയുണ്ട്. ഇന്ത്യയില്‍ നിലവില്‍ ആര്‍ത്തവ അവധി നടപ്പാക്കിയിട്ടില്ല. ഏതാനും ചില സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് ആര്‍ത്തവ അവധി നല്‍കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button