KeralaLatest NewsNews

ലൈം​ഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വർഷത്തിനകം പുതിയ പാഠ പുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈം​ഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ശിവൻകുട്ടി നിവേദനം സമർപ്പിച്ചിരുന്നു. കേരളം നിവേദനത്തിൽ ഉന്നയിച്ച മിക്ക വിഷയങ്ങളോടും അനുഭാവപൂർണ്ണമായ സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൈക്കൊണ്ടതെന്ന് ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള നൂതനാശയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ദേശീയ തലത്തിലുള്ള ഒരു ചട്ടക്കൂടിൽ പൂർണമായിട്ടും മാതൃകാപരമായി നടപ്പാക്കുന്നതിന് എല്ലാവിധ സഹായവും നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചതായി ശിവൻകുട്ടി പറയുന്നു.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2021 – 22 വർഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതം അടിയന്തരമായി അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയവുമായി ആശയവിനിമയം നടത്തും. സംസ്ഥാന ധനമന്ത്രാലയത്തിന്റെ കൂടി സഹായത്തോടെ ഈ വിഷയം പരിഹരിക്കാനാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button