KeralaLatest NewsNewsLife Style

പോഷകത്തി‌ൽ മുമ്പിൽ വാഴക്കൂമ്പ്: അറിയാം ഈ ആരോഗ്യഗുണങ്ങൾ

 

പോഷക സമൃദ്ധിയിൽ വാ​ഴപ്പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണിത്. നന്നായി പാചകം ചെയ്താൽ രുചികരമായ കറിയാണ്. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം.

വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം (5.74 മി.ഗ്രാം/ 100 ഗ്രാം) ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും അത്യുത്തമമാണ്. രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പറയുന്നത്. ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തിൽ ഭേദമാക്കാനും ഇത് സഹായിക്കും.

പ്രമേഹ രോഗികൾക്ക് വാഴക്കൂമ്പിനോടു പ്രിയം ഉണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരും. ആഴ്ചയിൽ 3–4 ദിവസം കറിയായി ഉപയോഗിക്കുന്നതാവും ഉചിതം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും പ്രയോജനകരമെന്നു കണ്ടെത്തിയിട്ടുണ്ട്. വിളർച്ചയുള്ള കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകണം.

മുലപ്പാൽ കൂടുമെന്നുള്ളതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് ഇതു ഔഷധമാണ് വാഴക്കൂമ്പ്. ശരീരത്തിലെ പ്രൊജസ്ട്രോൺ ഹോർമോൺ വർദ്ധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകൾക്ക് ഗുണം ചെയ്യും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button