
കോഴിക്കോട്: പെരുവണ്ണമുഴിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇക്കഴിഞ്ഞ മെയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇർഷാദ് സ്വർണ്ണവുമായി രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഭീഷണി സന്ദേശം പതിവാണെന്ന് വീട്ടുകാർ പറഞ്ഞു.
ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments