Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വർദ്ധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വ​ർ​ദ്ധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,720 രൂ​പ​യും പ​വ​ന് 37,760 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച ര​ണ്ട് ത​വ​ണ​യാ​യി പ​വ​ന് 520 രൂ​പ​യു​ടെ വ​ർ​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ പ​വ​ന് 280 രൂ​പ വ​ർ​ദ്ധി​ച്ച ശേ​ഷം ഉ​ച്ച​യോ​ടെ പ​വ​ന് 240 രൂ​പ കൂ​ടി വ​ർ​ദ്ധി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാം സ്വര്‍ണത്തിന് 3,900 രൂപയാണ് വിപണി വില.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. സാധാരണ വെള്ളിക്ക് 4 രൂപ ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button