KeralaLatest NewsNews

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്സസ് അനുവദിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്സസ് അനുവദിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികൾക്കാണ് വർദ്ധനവ് അനുവദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: ആരോഗ്യമന്ത്രി വീണാ ജോർജ്

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിനെ തുടർന്ന് നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് കൂടുതൽ ചെലവ് വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഇതിനായി വിനിയോഗിക്കാം. പൊതുമരാമത്ത് പ്രവർത്തികൾ ഗുണമേന്മ ഉറപ്പുവരുത്തി പൂർത്തിയാക്കാൻ ഈ തീരുമാനം സഹായകരമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Read Also: വ്യാജ റിവ്യൂകൾക്ക് പൂട്ടുവീഴുന്നു, പുതിയ മാർഗ്ഗനിർദേശങ്ങൾ ജൂലൈ 31 ഓടെ പ്രാബല്യത്തിലായേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button