മുംബൈ: ആർത്തവമുള്ള പെൺകുട്ടികളെ മരം നടൽ പദ്ധതിയിൽ നിന്നും മാറ്റി നിർത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ദേവ്‌ഗോണിലെ ഹയര്‍സെക്കണ്ടറി ആശ്രം സ്‌കൂളിലാണ് സംഭവം. ആർത്തവ സമയത്ത് പെൺകുട്ടികൾ തൈ നട്ടാൽ വളരില്ലെന്നും, ഉണങ്ങി പോകുമെന്നും ആരോപിച്ചായിരുന്നു വേർതിരിവ്. അധ്യാപകനെതിരെ പെൺകുട്ടികൾ പരാതി നൽകി. സ്കൂളിൽ 500 പെൺകുട്ടികളാണുള്ളത്.
ആർത്തവമുള്ള പെൺകുട്ടികൾ മര തൈ നട്ടുപിടിപ്പിച്ചാൽ മരങ്ങൾ വളരില്ലെന്നും വാടി പോകുമെന്നും അധ്യാപകൻ തന്നോടും മറ്റുള്ളവരോടും പറഞ്ഞിരുന്നതായി വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. പരാതിക്കടിസ്ഥാനമായ സംഭവം നടന്ന സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പരാതിയെ തുടർന്ന് ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ എല്ലാവരുടേയും മൊഴി എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ശ്രാംജീവി സംഘടനയുടെ നാസിക് ജില്ലാ സെക്രട്ടറി ഭഗവാന്‍ മാധേയെയും പെണ്‍കുട്ടി സമീപിച്ചു. തന്റെ ക്ലാസ് ടീച്ചറായതിനാല്‍ അധ്യാപകനെ എതിര്‍ക്കാന്‍ പെണ്‍കുട്ടിക്ക് കഴിയില്ലെന്നും മൂല്യനിര്‍ണയത്തില്‍ 80 % മാര്‍ക്കും സ്‌കൂൾ അധികൃതരുടെ കൈയ്യിലാണെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രവേശത്തിന്റെ സമയത്ത് ഇവിടെ യൂറിന്‍ പ്രെഗ്‌നന്‍സി ടെസ്റ്റും (യുജിപി) നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments