പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയന്ത്രണം ഏർപ്പെടുത്തി. സർവീസുകൾക്ക് പാതി വിലക്കാണ് ഡിജിസിഎ ഏർപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത 8 ആഴ്ചത്തേക്ക് 50 ശതമാനം മാത്രം സർവീസുകൾ നടത്തിയാൽ മതിയെന്നാണ് സ്പൈസ് ജെറ്റിന് ഡിജിസിഎ നൽകിയ നിർദ്ദേശം.
കഴിഞ്ഞ ജൂൺ 19 മുതൽ സ്പൈസ് ജെറ്റിൽ നിരവധി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി എട്ടോളം സാങ്കേതിക തകരാറുകളാണ് സർവീസിനിടെ ഉണ്ടായിട്ടുള്ളത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഡിജിസിഎ വിശകലനം ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: പൃഥ്വിരാജിന്റെ ‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹർജിയുമായി കുറുവച്ചൻ
തുടർച്ചയായുള്ള സാങ്കേതിക തകരാറിന്റെ കാരണം വ്യക്തമാക്കാൻ സ്പൈസ് ജെറ്റിന് ഡിജിസിഐ കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ നോട്ടീസിൽ നൽകിയ വിവരങ്ങളും മറ്റും പരിശോധിച്ച ശേഷം കൂടിയാണ് ഡിജിസിഐ അന്തിമ തീരുമാനം എടുത്തിട്ടുള്ളത്.
Post Your Comments