Latest NewsNewsBusiness

സൗത്ത് ഇന്ത്യൻ ബാങ്ക്: ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു

ഇത്തവണ സേവിംഗ്സ് നിക്ഷേപവും കറന്റ് നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്

ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 115.35 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 10.31 കോടി രൂപയായിരുന്നു ലാഭം. ഇത്തവണ 1018.82 ശതമാനം വാർഷിക വളർച്ചയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയിട്ടുള്ളത്.

ഇത്തവണ സേവിംഗ്സ് നിക്ഷേപവും കറന്റ് നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. സേവിംഗ്സ് നിക്ഷേപം 18.12 ശതമാനം വർദ്ധിച്ച് 25,457 കോടി രൂപയായി. അതേസമയം, കറന്റ് നിക്ഷേപം 16.86 ശതമാനം ഉയർന്ന് 4,878 കോടി രൂപയായി. അറ്റ പലിശ വരുമാനം 11.32 ശതമാനം വർദ്ധനവോടെ 603 കോടി രൂപയിലെത്തി.

Also Read: എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിനിരയാക്കി: മുപ്പതുകാരി അറസ്റ്റിൽ

അടുത്തിടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് നയങ്ങൾ പുനക്രമീകരിച്ചിരുന്നു. ഇത് മികച്ച പ്രകടനം കാഴ്ചവെക്കാൻ ബാങ്കിനെ സഹായിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button