Latest NewsNewsLife StyleHealth & Fitness

എല്ലിന്റെയും പല്ലിന്റെയും ആരോ​ഗ്യകരമായ വളർച്ചയ്ക്ക് പനീർ

കുട്ടികൾക്കും മുതർന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് പനീർ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റാമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാർഡ് പനീറും. പാചകം ചെയ്യാൻ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പനീർ. നമ്മുടെയൊക്കെ എല്ലിന്റെയും പല്ലിന്റെയും ആരോ​ഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നുവെന്ന് വൈദ്യശാസ്ത്രം.

Read Also : സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു

കൂടാതെ, നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർ​ദ്ധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയിൽ ഉണ്ടാക്കുന്ന ചുളിവുകൾ മാറ്റുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും പനീറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button