സർക്കാറിന്റെ പിന്തുണയോടെ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി സ്വകാര്യ പാൽ കമ്പനികൾ. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ പാർക്കിലാണ് സ്വകാര്യ പാൽ ഡയറിക്ക് സർക്കാർ സൗകര്യം ഒരുക്കി കൊടുക്കുന്നത്. അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മിൽമ.
സർക്കാറിന്റെ സഹായത്തോടെ മാതൃകാപരമായി പ്രവർത്തിക്കുന്നതാണ് മിൽമ ഡയറി. എന്നാൽ, സ്വകാര്യ കമ്പനികളുടെ കടന്നുവരവ് ക്ഷീര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അത് തൊഴിലവസരങ്ങൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും മിൽമ ആശങ്ക അറിയിച്ചിട്ടുണ്ട്.
Also Read: അസിഡിറ്റി അകറ്റാൻ!
വ്യവസായവൽക്കരണ പ്രോത്സാഹനം എന്ന പേരിൽ സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി മുഖാന്തരം 5,200 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇവ സാങ്കൽപിക കണക്കുകളാണെന്നാണ് മിൽമയുടെ വിലയിരുത്തൽ.
Post Your Comments