NewsLife Style

ദിവസവും ശർക്കര ശീലമാക്കാം: ആരോഗ്യ ഗുണങ്ങൾ പലത്

 

മലയാളികൾ ബെല്ലമെന്നും വെല്ലമെന്നുമൊക്കെ വിവിധ പേരുകളിൽ വിളിക്കുന്ന മധുരവസ്തുവാണ് ശർക്കര. മധുരപലഹാരങ്ങൾ തയ്യാറാക്കാനും മറ്റ് നിരവധി വിഭവങ്ങൾക്ക് ചേരുവയായും നാം ശർക്കര ഉപയോഗിക്കാറുണ്ട്. പലപ്പോഴും പഞ്ചസാരയ്‌ക്ക് പകരക്കാരൻ കൂടിയാണ് ശർക്കര. ആരോഗ്യപരമായ നിരവധി ഗുണങ്ങളും ശർക്കരയ്‌ക്കുണ്ട്.

 

ശർക്കര കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം:

 

ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതുമൂലം ശരീരത്തിനുണ്ടാകുന്ന പല തകരാറുകളെയും പരിഹരിക്കാൻ ശർക്കര സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ജലദോഷം, പനി തുടങ്ങിയ സാധാരണ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും.

 

വിഷാംശങ്ങളും ദോഷകരമായ മറ്റ് രാസവസ്തുക്കളും ശരീരത്തിനുള്ളിൽ നിന്ന് നീക്കം ചെയ്ത് കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ശർക്കരയ്‌ക്കുണ്ട്. അതിനാൽ, കരളിന്റെ ആരോഗ്യത്തിന് ശർക്കര വളരെ നല്ലതാണ്.

 

ഭക്ഷണത്തിന് ശേഷം അൽപം ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും മലവിസർജ്ജനം എളുപ്പമാക്കുന്നതിനും സഹായിക്കുന്നു.

 

ശർക്കരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുകയും ചെയ്യും. ഇതുവഴി വിളർച്ചയില്ലാതാകുന്നു. കൂടാതെ, രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും ശർക്കരയിലെ ഘടകങ്ങൾ സഹായിക്കും.

 

ശർക്കരയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തെ നിയന്ത്രിക്കുകയും അതുവഴി രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാകുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button