തിരുവനന്തപുരം: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ, തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡി.വൈ.എഫ്.ഐയ്ക്കു ലഭിച്ചിട്ടില്ലെന്നും സംഘടനയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണിതെന്നും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ജെ.എസ്. ഷിജുഖാൻ വ്യക്തമാക്കി.
‘നട്ടാൽ കുരുക്കാത്ത നുണകള്‍ സൃഷ്ടിച്ചെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയാണ്, റെഡ് കെയർ സെന്റർ വിഭാവനം ചെയ്തത്. ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യാൻ ഡി.വൈ.എഫ്.ഐയ്ക്ക് അല്ലാതെ, മറ്റു ഒരു യുവജനസംഘടനയ്ക്കും കഴിയില്ല. ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കത്തെ അപലപിക്കുന്നു,’ ഷിജുഖാൻ പറഞ്ഞു.
ജൂൺ പാദത്തിൽ മുന്നേറ്റവുമായി ഏഷ്യൻ പെയിന്റ്സ്, അറ്റാദായം ഉയർന്നു
ഡി.വൈ.എഫ്.ഐ നേതാവ് പി.ബിജുവിന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയർ സെന്ററും’ ആംബുലൻസ് സർവ്വീസും തുടങ്ങുന്നതിനായി ഡി.വൈ.എഫ്.ഐ ഫണ്ട് പിരിച്ചിരുന്നു. ഇതേ തുടർന്ന്, ഒരു വർഷം മുൻപ് പൊതുജനങ്ങളിൽ നിന്ന് പിരിച്ച 11ലക്ഷത്തിലധികം രൂപ മേൽക്കമ്മിറ്റിക്കു കൈമാറി. ശേഷം ബാക്കിയുണ്ടായിരുന്ന അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാനായി മാറ്റിവച്ചിരുന്നു. ഈ തുക വകമാറ്റി ചെലവഴിച്ചു എന്നായിരുന്നു ആരോപണം ഉയർന്നത്.
Post Your Comments