കൊല്‍ക്കത്ത: ബംഗാളിലെ ദുര്‍ഗാപൂരില്‍ കോണ്ടം വില്പന കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു കോണ്ടം വാങ്ങുന്നവരില്‍ കൂടുതല്‍. ഇവരില്‍ ചിലരോട് രഹസ്യമായി ചോദിച്ചാണ് വിവരം പുറത്തറിഞ്ഞത്.
Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
ലഹരിക്ക് വേണ്ടിയായിരുന്നു ഇവര്‍ ഇത് ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. കോണ്ടം, പ്രത്യേകിച്ച് ഫ്‌ളേവേര്‍ഡ് കോണ്ടങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കി വച്ച്, ആ വെള്ളം മദ്യത്തിന് പകരം കുടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. കോണ്ടങ്ങളില്‍ സുഗന്ധമുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. അത് തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടാല്‍ വിഘടിച്ച് ലഹരിവസ്തുവായി മാറും. ഈ ആരോമാറ്റിക് സംയുക്തം ഡെന്‍ഡ്രൈറ്റ് ഗ്ലൂവിലും കാണപ്പെടുന്നു.
കോണ്ടം സാധാരണ റബര്‍ ഉത്പന്നമല്ല. മറിച്ച് പോളിമര്‍ ആണ്. ഇത് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുമ്പോ ‘ഹൈഡ്രോളിസിസ്’ എന്ന പ്രക്രിയ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി കോണ്ടം മുക്കിവച്ച വെള്ളം ആല്‍ക്കഹോള്‍ ആയി മാറുന്നു. ഇത് മദ്യത്തിന് സമാനമായ ലഹരി നല്‍കുന്നു. എന്നാലിത് ക്രമേണ ജീവന് ഭീഷണിയാകാമെന്നും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
കോണ്ടം പ്രിസ്‌ക്രിപ്ഷനില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്നതാണ് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യമാകുന്നത്.
Post Your Comments