KeralaLatest NewsNews

എം ടി വാസുദേവൻ നായരെ സന്ദർശിച്ച് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി: സമ്മാനവും കൈമാറി

കോഴിക്കോട്: എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു. എം ടി വാസുദേവന് മുഖ്യമന്ത്രി പിറന്നാൾ സമ്മാനവും കൈമാറി. കോടി മുണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് സമ്മാനിച്ചത്. മുൻ എംഎൽഎമാരായ എ പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read Also: ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഈ പോഷകാഹാരങ്ങൾ കഴിക്കാം

എം ടിയുടെ ആരോഗ്യ വിവരങ്ങളെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ബാബുരാജ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് എംടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ കാര്യങ്ങൾ നല്ല രിതീയിൽ നീങ്ങുന്നുണ്ടെങ്കിലും കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയ്ക്ക് എം ടി ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മലയാളം പിഎച്ച്ഡി നേടിയ ഉദ്യോഗാർത്ഥികൾ നിയമനവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനവും എം ടി മുഖ്യമന്ത്രിക്ക് നൽകി.

കാൽ മണിക്കൂറോളം നേരമാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് നിർദ്ദേശിച്ച ശേഷമാണ് മുഖ്യമന്ത്രി എം ടിയുടെ വീട്ടിൽ നിന്നും മടങ്ങിയത്.

Read Also: പാർട്ടികളുടെ വിസർജ്യം മാത്രം നാലുനേരവും ഉരുട്ടിക്കഴിക്കുന്നവർക്ക് പ്രമോദ് രാമൻ ‘നട്ടെല്ല് ഇല്ലാത്തവൻ’ ആകും: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button