ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂകൾക്ക് പൂട്ടുവീഴുന്നു. വ്യാജ റിവ്യൂകൾക്കെതിരെ ഇതിനോടകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 31 ഓടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കും.
വ്യാജ റിവ്യൂകൾ നിയന്ത്രിക്കാനായി ഉപഭോക്തൃകാര്യ വകുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ജൂലൈ 26 നാണ് സർക്കാറിന് സമർപ്പിച്ചത്. വ്യാജ റിവ്യൂകൾ കാരണം നിരവധി ഉപഭോക്താക്കൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇ- കൊമേഴ്സ് വിപണിയിൽ സുതാര്യത കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Also Read: മുഹറം: സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ
വ്യാജ റിവ്യൂകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ വർദ്ധിച്ചതോടെ, ഉപഭോക്തൃകാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും സംയുക്തമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.
Post Your Comments