ബിഎസ്എൻഎലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ യോഗം. ഏകദേശം 1.64 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, പുനരുദ്ധാരണ പാക്കേജ് വിവിധ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. പ്രധാനമായും ബിഎസ്എൻഎൽ സേവനങ്ങൾ നവീകരിക്കാനും, സ്പെക്ട്രം അനുവദിക്കുന്നതിനും, നഷ്ടം കുറയ്ക്കുന്നതിനും തുക വിനിയോഗിക്കും. കൂടാതെ, സ്പെക്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അലോട്ട്മെന്റിലൂടെ നിലവിലെ സേവനങ്ങൾ മെച്ചപ്പെടുത്താനും 4ജി സേവനങ്ങൾ എത്രയും പെട്ടെന്ന് തന്നെ നൽകാനും ബിഎസ്എൻഎൽ പദ്ധതിയിടുന്നുണ്ട്.
രാജ്യത്ത് ലേലം നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ, ബിഎസ്എൻഎലിന് ഇക്വിറ്റി ഇൻഫ്യൂഷൻ വഴി 44,993 കോടി രൂപ ചിലവിലാണ് സ്പെക്ട്രം അനുവദിക്കുന്നത്. ഇതിലൂടെ, ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നുണ്ട്.
Also Read: നികുതിച്ചോർച്ച: ഓഡിറ്റ് വിഭാഗം രൂപവത്‌കരിച്ച്, ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ
ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കാൻ സാങ്കേതികവിദ്യ സംവിധാനം നൽകാനുളള നീക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Post Your Comments