ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
പഞ്ചസാരയും തേനും യോജിപ്പിച്ച് മുഖത്ത് നന്നായി സ്ക്രബ്ബ് ചെയ്യുന്നത് വൈറ്റ്ഹെഡ്സ് മാറാൻ സഹായിക്കും. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്. ഓട്‌സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് വൈറ്റ്ഹെഡ്സുള്ള ഭാഗങ്ങളിൽ പുരട്ടി 20 മിനിട്ടിനു ശേഷം കഴുകുന്നതും ഫലപ്രദമാണ്.
Read Also:- തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കടലമാവ് മുഖത്തെ വൈറ്റ്‌ഹെഡ്‌സ് അകറ്റാനുള്ള മറ്റൊരു വഴിയാണ്. കടലമാവും വെള്ളവും കലര്‍ത്തി മുഖത്തു പുരട്ടാം. 10-15 മിനിറ്റിനുശേഷം കഴുകിക്കളയാം. കഴുകുന്നതിനു മുമ്പ് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് ഒഴിവാക്കാന്‍ ഏറെ ഗുണം ചെയ്യും.
Post Your Comments