ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും നേട്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 548 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 55,816 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 158 പോയിന്റ് ഉയർച്ചയിൽ 16,642 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.90 ശതമാനം വരെ ഉയർന്നിരുന്നു.
സൺ ഫാർമ, ദിവിസ് ലാബ്, എൽ ആന്റ് ടി, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ടിസിഎസ് അൾട്രാടെക് സിമന്റ്, ഗ്രാസിം എന്നിവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു. ഈ കമ്പനികളുടെ ഓഹരികൾ ഇന്ന് 2 ശതമാനം വീതമാണ് ഉയർന്നത്.
Also Read: റെയിൽവേ: മുതിർന്ന പൗരന്മാർക്കുളള ഇളവുകൾ പുനഃസ്ഥാപിക്കുന്നു
കോട്ടക് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. ഈ കമ്പനികളുടെ ഓഹരികൾ ഒരു ശതമാനത്തോളമാണ് ഇടിഞ്ഞത്.
Post Your Comments