കൊല്‍ക്കത്ത: സംസ്ഥാനത്തെ സ്‌കൂള്‍ ജോലി കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിത മുഖര്‍ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി.
Read Also: ജി.എസ്.ടി: ‘കേന്ദ്രം എതിർത്താൽ നേരിടും’ – കേന്ദ്രത്തിനെതിരെ വീണ്ടും ധനമന്ത്രി ബാലഗോപാൽ
അറസ്റ്റിന് മുമ്പ്, അര്‍പിതയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കറന്‍സി നോട്ടുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഴുവന്‍ തുകയും തന്റെ വീടിന്റെ ഒരു മുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവിടെ ചാറ്റര്‍ജിക്കും അദ്ദേഹത്തിന്റെ ആളുകള്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നും അര്‍പിത ഇഡിയോട് പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ആഴ്ചയും അല്ലെങ്കില്‍ 10 ദിവസത്തിലൊരിക്കല്‍ ചാറ്റര്‍ജി തന്റെ വീട്ടില്‍ വരാറുണ്ടെന്ന് അര്‍പിത പറഞ്ഞു.
തന്റെ വീടിന് പുറമെ മറ്റൊരു സ്ത്രീയുടെ വീടും ഒരു മിനി ബാങ്കായി ചാറ്റര്‍ജി ഉപയോഗിച്ചതായി അര്‍പിത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങള്‍ പറഞ്ഞു. മറ്റൊരു സ്ത്രീ മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും പറയപ്പെടുന്നു. മുറിയില്‍ എത്ര പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി തന്നോട് പറഞ്ഞിട്ടില്ലെന്ന് അര്‍പിത ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 20 കോടി രൂപയിലധികം പണവും ആഭരണങ്ങളും വിദേശനാണ്യവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെയും കൂട്ടാളിയെയും ഇഡി അറസ്റ്റ് ചെയ്തത്.
Post Your Comments