റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം നടപ്പിലാക്കാനിരിക്കെ, മർച്ചന്റ് ഡിസ്കൗണ്ട് നിരക്കിൽ വ്യക്തത വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). റിപ്പോർട്ടുകൾ പ്രകാരം, മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് രണ്ടു ശതമാനമായാണ് നിശ്ചയിക്കുന്നത്. ഇത് സംബന്ധിച്ച അനുമതിക്കായി എൻപിസിഐ റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്.
മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് 2 ശതമാനമായി നിശ്ചയിക്കുമ്പോൾ, ഇതിൽ 1.5 ശതമാനം തുക ബാങ്കുകൾക്ക് ആയിരിക്കും ലഭിക്കുന്നത്. ബാക്കിയുള്ള 0.5 ശതമാനം റുപേയ്ക്കും, നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കും ലഭിക്കും. നിലവിൽ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 2 ശതമാനം മുതൽ 3 ശതമാനം വരെയാണ് എംഡിആർ ഈടാക്കുന്നത്.
Also Read: പഠനത്തിൽ മിടുക്കിയായ ആൻബല്ലയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ സഹായം വേണം
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നതിന് കച്ചവടക്കാർ ബാങ്കുകൾക്കും നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കും നൽകുന്ന തുകയാണ് മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക്.
Post Your Comments