സൗന്ദര്യ സംരക്ഷണത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും ഏറെ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. ത്വക്ക് രോഗങ്ങൾക്ക് എളുപ്പത്തിൽ മാറ്റാൻ കറ്റാർവാഴയ്ക്ക് സാധിക്കും. കൂടാതെ, ഗർഭാശയ രോഗങ്ങൾ, വാതം, ദഹന സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. കറ്റാർവാഴയുടെ ഉപയോഗങ്ങൾ പരിചയപ്പെടാം.
ഒരു ടീസ്പൂൺ കറ്റാർവാഴ നീര്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കടലമാവ് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടിയതിന് ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കും.
Also Read: സി.പി.എമ്മില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍: കെ സുധാകരന്‍
കണ്ണിനു ചുറ്റുമുള്ള കരുവാളിപ്പ് അകറ്റാൻ കറ്റാർവാഴ ജെൽ പുരട്ടുന്നത് നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിന് പുറമേ, മുറിവ് ഉണങ്ങാനും മുറിവ് മൂലം ഉണ്ടാകുന്ന അണുബാധ ഇല്ലാതാക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. കൂടാതെ, മുറിവ് കാരണം ഉണ്ടാകുന്ന പാടുകളും ഇല്ലാതാക്കാം.
Post Your Comments