ന്യൂഡൽഹി: ബി.എസ്.എന്‍.എല്‍ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാർ അനുമതി. 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം ബി.എസ്.എന്‍.എല്‍ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ചത്. ബി.എസ്.എൻ.എൽ 5 ജി സർവീസിനായി സ്പെക്ട്രം സംവരണം ചെയ്യും. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
Read Also: തമിഴ്‌നാട്ടിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം
‘ഇത് ബി.എസ്.എന്‍.എൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ, ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബി.എസ്.എന്‍.എല്ലുമായി ലയിപ്പിക്കും’- സർക്കാർ വ്യക്തമാക്കി.
Post Your Comments