കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയ്ക്ക് സമീപം വന്‍ സ്‌ഫോടനം. കര്‍തെ പര്‍വാണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം നടന്ന് ഒരു മാസം തികയുന്നതിന് മുന്‍പാണ് വീണ്ടും ആക്രമണം ഉണ്ടായത്.
Read Also: സി.പി.എമ്മില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍: കെ സുധാകരന്‍
സിഖ്, ഹിന്ദു വിഭാഗത്തില്‍ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്തോക്ക് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഭീകരാക്രമണത്തില്‍ നിരവധി സിഖുകാരും താലിബാന്‍ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി ആളുകള്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
തുടര്‍ന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും, പ്രശ്നങ്ങള്‍ പരിഹരിച്ചതായും താലിബാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.
Post Your Comments