KeralaLatest NewsEntertainment

മദ്യലഹരിയിൽ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു: നടി അശ്വതിയും കൂട്ടാളി നൗഫലും അറസ്റ്റിൽ

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും അഭ്യാസം. ഇവരുടെ കൂട്ടാളി നൗഫലായിരുന്നു ഡ്രൈവിങ് സീറ്റിൽ. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല.

ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ലഹരിക്കേസിൽ മുമ്പ് ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അന്ന് ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.

ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവർ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. അശ്വതി ബാബു ഒരു പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്ളാറ്റിലെ നടിയുടെ അപ്പാർട്ട്മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ രേഖകൾ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

അതേസമയം, പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. 2016ൽ ദുബായിൽവച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button