NewsBeauty & StyleLife Style

മുഖത്തെ കരുവാളിപ്പ് മാറ്റണോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

കരുവാളിപ്പ് നീക്കം ചെയ്യാൻ ഉത്തമ പരിഹാരമാണ് ഉരുളക്കിഴങ്ങുകൾ

മുഖത്തെ കരുവാളിപ്പ് മാറ്റാൻ പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണ് പലരും. സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ തട്ടുമ്പോൾ മൃതകോശങ്ങൾ ചർമ്മത്തിന് ഇരുണ്ട നിറം നൽകുന്നു. ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ പരിചയപ്പെടാം.

തക്കാളിയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും തക്കാളി നീര് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ കറ്റാർവാഴ ജെല്ലും തേനും ചേർത്ത മിശ്രിതത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്. 10-15 മിനിറ്റിനുശേഷം കഴുകി കളയാം.

Also Read: ആഫ്രിക്കന്‍ പന്നിപ്പനി: നൂറോളം പന്നികളെ ഇന്ന് കൊല്ലും, ജാഗ്രത നിർദ്ദേശം

കരുവാളിപ്പ് നീക്കം ചെയ്യാൻ ഉത്തമ പരിഹാരമാണ് ഉരുളക്കിഴങ്ങുകൾ. ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടാം. മുൾട്ടാണി മിട്ടി മിക്സ് ചെയ്ത് ഒരു തുള്ളി മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടിയാൽ കരുവാളിപ്പ് മാറിക്കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button