ദുബായ്: യുഎഇയിൽ അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ ബസ് ഫീസ് ഉയരുമെന്ന് റിപ്പോർട്ട്. പെട്രോൾ വർദ്ധിച്ചതിനെ തുടർന്നാണ് സ്‌കൂൾ ഫീസ് പുന:ർനിർണയിക്കുന്നത്. സ്‌കൂൾ തുറക്കുമ്പോൾ കുടുംബ ബജറ്റ് കാലിയാകുമെന്നാണ് രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. നിലവിൽ 3000 മുതൽ 5000 ദിർഹമാണ് വാർഷിക ബസ് ഫീസ്.
ഏഴു മാസത്തിനിടെ യുഎഇയിൽ പെട്രോൾ വിലയിൽ ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്നാണ് സ്‌കൂൾ ബസ് ഫീസ് ഉയർത്തുന്നത്. അതേസമയം, പുതിയ അധ്യയന വർഷം ട്യൂഷൻ ഫീസ് ഉയർത്തരുതെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വലിയ വർദ്ധനവിനിടെയാണ് സ്‌കൂൾ ഫീസും ഉയരുന്നത്.
Post Your Comments