
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ കുടിക്കാറുണ്ട്. ആന്റി ഓക്സിഡന്റുകൾക്ക് പുറമേ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയും ഗ്രീൻ ടീ യിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രീൻ ടീ കുടിക്കുമ്പോൾ സാധാരണയായി ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം.
ഭക്ഷണം കഴിഞ്ഞയുടനെ ഗ്രീൻ ടീ കുടിക്കുന്നവരാണെങ്കിൽ ആ ശീലം ഒഴിവാക്കണം. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തും. ചൂടുള്ള ഗ്രീൻ ടീ കുടിക്കുന്നത് വയറിനും തൊണ്ടയ്ക്ക് ഒരുപോലെ ദോഷം ചെയ്യും. മതിയായ ചൂടിൽ മാത്രമാണ് ഗ്രീൻ ടീ കുടിക്കേണ്ടത്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കേസുകൾ
ഗ്രീൻ ടീയിൽ ടാന്നിനുകൾ എന്നറിയപ്പെടുന്ന പോളിഫെനോളുകൾ അടങ്ങിയിരിക്കുന്നതിനാൽ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഉത്തമമല്ല. ഇത് ആമാശയത്തിൽ ആസിഡിന്റെ അംശം വർദ്ധിപ്പിക്കും.
Post Your Comments