Latest NewsSaudi ArabiaInternationalGulf

ചൂട് ഉയരാൻ സാധ്യത: സൗദിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ

റിയാദ്: ഓഗസ്റ്റ് മാസം സൗദി അറേബ്യയിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read Also: ‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി’: രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് എതിരെ എഫ്‌.ഐ.ആർ ആവശ്യപ്പെട്ട് എൻ.ജി.ഒ 

ഉൾപ്രദേശങ്ങൾക്ക് പുറമെ മദീനയിലും കിഴക്കൻ തീരപ്രദേശങ്ങളിൽ ചിലയിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഖസീം പ്രവിശ്യയിൽ ഉൾപ്പെടെ സൗദിയുടെ മധ്യമേഖലയിൽ 49 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്ന താപനില.

Read Also: ‘പ്രത്യയശാസ്ത്രങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, എന്നാൽ രാഷ്ട്രമാണ് ഒന്നാമത്’: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button