Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaCrime

ഒരേസമയം ആറ് ഭാര്യമാര്‍, ആരും പരസ്പരം കണ്ടിട്ടില്ല, താമസം അടുത്തടുത്ത വീട്ടിൽ: അവസാനം യുവാവ് അഴിക്കുള്ളിൽ

ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്നാണ് ബാബുവിനെതിരെ ഭാര്യയുടെ പരാതി

ഹൈദരാബാദ്: സിനിമാക്കഥയെപ്പോലും വെല്ലുന്ന ജീവിതവുമായി മുപ്പത്തിമൂന്നുകാരൻ. ആന്ധ്രാപ്രദേശ്, മംഗളഗിരി സ്വദേശി അടപ ശിവശങ്കര ബാബുവിന് ഒരേസമയം ആറ് ഭാര്യമാര്‍. അടുത്തടുത്ത വീട്ടുകാരായിരുന്നിട്ടും ഇവര്‍ ആരും പരസ്പരം കാണുകയോ അറിയുകയാേ ചെയ്തിരുന്നില്ല. അവസാനം യുവാവ് അഴിക്കുള്ളിൽ.

വിവാഹതട്ടിപ്പുകാരനായ ബാബുവിനെ കുടുക്കിയത് ഭാര്യമാരിൽ ഒരാളുടെ പരാതിയാണ്. മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും നല്ല സാമ്പത്തിക സ്ഥിതിയുള്ള യുവതികളെ കണ്ടെത്തി മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്യുന്ന സാേഫ്ട്‌വെയര്‍ എന്‍ജിനീയര്‍ എന്ന് പറഞ്ഞു വിവാഹം ചെയ്യുകയാണ് ഇയാളുടെ രീതി. വിവാഹം കഴിഞ്ഞാല്‍ ദിവസങ്ങൾക്കുള്ളിൽ സൂത്രത്തില്‍ സ്വര്‍ണവും പണവും കൈക്കലാക്കി ഇയാൾ മുങ്ങും.

read also: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ റാഗിങ്: പ്രതിഷേധവുമായി ഇരുപതോളം രക്ഷിതാക്കള്‍, പരാതി നേരിട്ട് കേട്ട് മന്ത്രി

ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്ന് കാട്ടി ബാബുവിനെതിരെ ഭാര്യമാരില്‍ ഒരാൾ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ഇയാള്‍ വേറെ കല്യാണം കഴിച്ചതും അടുത്തടുത്ത് താമസം ആയിരുന്നുവെന്നും ഇയാളുടെ ഭാര്യമാര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. സമാനരീതിയിലുള്ള പരാതിയുമായി നേരത്തേ ബാബുവിനെ ഭാര്യമാരിൽ വേറൊരാൾ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, പോലീസ് ഈ പരാതി കാര്യമായി എടുത്തിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വിശ്വാസ വഞ്ചന, മുന്‍വിവാഹങ്ങള്‍ മറച്ചുവയ്ക്കുക, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബാബുവിന് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button