ഡിജിറ്റൽ പണം ഇടപാടുകൾക്ക് കൂടുതൽ കരുത്തും സുരക്ഷിതത്വവും നൽകാൻ ക്രെഡിറ്റ് കാർഡുകളെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് (എൻപിസിഐ) ഇന്ത്യ ആരംഭിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, റുപേ ക്രെഡിറ്റ് കാർഡുകളെ യുപിഐയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് എൻപിസിഐ അറിയിച്ചിട്ടുള്ളത്. എന്നാൽ, ആദ്യ ഘട്ടത്തിൽ ഏതൊക്കെ ബാങ്കുകളുടെ റുപേ ക്രെഡിറ്റ് കാർഡുകളാണ് യുപിഐയുമായി ബന്ധിപ്പിക്കുന്നതെന്നുളള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡുകളാണ് ആദ്യ ഘട്ടത്തിൽ യുപിഐയിൽ ഇടം നേടുക. ഉപയോക്താക്കൾ പണമിടപാടുകൾ നടത്താൻ ഇന്ന് ഏറെ ആശ്രയിക്കുന്നത് യുപിഐ സേവനത്തെയാണ്. അതേസമയം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകൾ നടത്തുമ്പോൾ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റിൽ മാറ്റങ്ങൾ വരുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഡെബിറ്റ്/ക്രെഡിറ്റ് പേയ്മെന്റ് നടത്തുമ്പോൾ ഓരോ ഇടപാടിലും വ്യാപാരി നിശ്ചിത ഫീസ് നൽകുന്നതിനെയാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റെന്ന് വിശേഷിപ്പിക്കുന്നത്.
Post Your Comments