ദുബായ്: ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് യുഎഇ. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.
Read Also: യുഎസ് സ്പീക്കറുടെ തായ്‌വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന
28195 ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പ് പ്രഫഷണൽമാർക്ക് ഈ വർഷം ആദ്യപകുതിയിൽ ലൈസൻസ് നൽകിയതായി അധികൃതർ വ്യക്തമാക്കി. ഒരാൾക്ക് ലൈസൻസ് നൽകാൻ ശരാശരി ഒരുദിവസം മാത്രമാണ് വേണ്ടിവന്നതെന്നും അധികൃതർ അറിയിച്ചു.
ലൈസൻസിംഗ് സമ്പ്രദായത്തിൽ ഇല്‌ക്ട്രോണിക് സംവിധാനങ്ങളുടെ പരമാവധി ഉപയോഗം നടപ്പാക്കിയതു വഴിയാണ് ഇത്രയും ആരോഗ്യ പ്രഫഷണലുകൾക്ക് ലൈസൻസ് നൽകാൻ സാധിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. യുഎഇയിലെ ആരോഗ്യമേഖലയെ പരമാവധി ശാക്തീകരിക്കാൻ മൊഹാപിന് കഴിയുന്നു എന്നതിന്റെ തെളിവാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി: കേസെടുത്ത് പോലീസ്
Post Your Comments