ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ബലാത്സംഗത്തെ വിവാഹം ചെയ്തെന്ന കാരണം ന്യായീകരിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം നിയമപരമായി അപ്രസക്തവുമാണെന്നും കോടതി എന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ പ്രതി വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ടു. എന്നാൽ ഇത് ഒരിക്കലും ബലാത്സംഗത്തെ ന്യായീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പെൺകുട്ടിയുമായി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നതെന്ന് പ്രതി വാദിച്ചു. എന്നാൽ, സംഭവസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തതും 15 വയസ്സിന് താഴെയുള്ളതുമായതിനാൽ കുറ്റത്തെ ന്യായീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാർ മെൻദിരട്ട ഉത്തരവിൽ പറഞ്ഞു.
Post Your Comments