Latest NewsIndia

ലഹരിയോട് അനിയന്ത്രിതമായ ആസക്തി: അച്ഛൻ മകനെ കൊന്ന് കഷണങ്ങളാക്കി

അഹമ്മദാബാദ്: മകന്റെ ലഹരിയോടുള്ള ആസക്തി നിയന്ത്രിക്കാൻ കഴിയാതെ വന്നുണ്ടായ തർക്കത്തിൽ 65 കാരനായ അച്ഛൻ മകനെ കൊന്ന് കഷ്ണങ്ങളാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ നീലേഷ് ജോഷി(65)യാണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. പണം ആവശ്യപ്പെട്ടതിന് മകനുമായി ഉണ്ടായ കശപിശയിലാണ് മകൻ സ്വയം ജോഷി (21) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. അച്ഛൻ പണം തരില്ലെന്ന് പറഞ്ഞതോടെ കുപിതനായ സ്വയം, നീലേഷിനു നേരെ അസഭ്യവാക്കുകൾ ചൊരിഞ്ഞു. അതോടെ, കയ്യിൽ കിട്ടിയ കല്ലെടുത്ത് നീലേഷ് മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

Also read: ആളുമാറി നാട്ടുകാർ ചീത്ത വിളിക്കുന്നു: 20 കോടി പൂഴ്ത്തിയ അർപ്പിത താനല്ലെന്ന് ഗായിക അർപ്പിത മുഖർജി

മകൻ മരിച്ചെന്നു മനസ്സിലായതോടെ നീലേഷ് ഇലക്ട്രോണിക് കട്ടർ ഉപയോഗിച്ച് മൃതദേഹം 6 കഷണങ്ങൾ ആക്കി. പിന്നീട് പോളിത്തീൻ ബാഗുകളിലാക്കി നഗരത്തിലെ വിവിധ മേഖലകളിൽ ഉപേക്ഷിച്ചു. ഇവ ഓരോന്നായി കണ്ടെടുത്തതോടെ, പോലീസ് അന്വേഷണം ഊർജിതമായി വ്യാപിപ്പിച്ചു. അറസ്റ്റ് ഭയന്ന് നേപ്പാളിലേക്ക് നാടു കടക്കാൻ ശ്രമിക്കവേ, ട്രെയിനിൽ വെച്ചാണ് നീലേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button