AlappuzhaLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബസ് കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ​ചെ​യ്ത കാർ ഇടിച്ച് തകർത്തു

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു ​പോ​യ ബ​സ് പ​തി​യാ​ങ്ക​ര​ഭാ​ഗ​ത്തേ​ക്കു​ പോ​യ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു

അ​മ്പ​ല​പ്പു​ഴ: കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ​ചെ​യ്ത കാ​ർ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബസ് ഇ​ടി​ച്ചു ത​ക​ർ​ത്തു. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു ​പോ​യ ബ​സ് പ​തി​യാ​ങ്ക​ര​ഭാ​ഗ​ത്തേ​ക്കു​ പോ​യ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ശീ​യപാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ ജം​ഗ്‌​ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ​ഡ്രൈ​വ​റും സൂ​പ്പ​ർ​ഫാ​സ്റ്റ് ഡ്രൈ​വ​റും ത​മ്മി​ൽ വ​ള​ഞ്ഞ വ​ഴി​ഭാ​ഗ​ത്തു​വ​ച്ച് സ്പീ​ഡി​നെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​യി. എ​ന്നാ​ൽ, ബ​സ്ഡ്രൈ​വ​ർ വ​ണ്ടി​നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​യി. ഇ​തേ​ത്തു​ട​ർ​ന്ന് സൂ​പ്പ​ർ​ഫാ​സ്റ്റി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ കാ​ർ ക​ച്ചേ​രി​മു​ക്കി​ൽ നി​ർ​ത്തി​യ സൂ​പ്പ​ർ​ഫാ​സ്റ്റി​നോ​ട് ചേ​ർ​ത്തു​ നി​ർ​ത്തി.

Read Also : രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത: ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഇ​തോ​ടെ ഇ​രു​വ​രും വീ​ണ്ടും ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ട് എ​ടു​ക്കു​ക​യും കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി വീ​ണ്ടും കാ​ർ ഡ്രൈ​വ​റും, ബ​സ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി. തുടർന്ന്, അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് എ​ത്തിയാണ് പ്ര​ശ്നം പ​രി​ഹ​രി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button