ന്യൂഡൽഹി: തുർക്ക്‌മെനിസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട അഞ്ച് പേരെ ഡൽഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ് ആവശ്യക്കാർക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഡൽഹിയിലെ ഒരു സംഘം സെക്സ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പെൺവാണിഭ ഏജന്റുമാരുമായി ബന്ധപ്പെടാൻ കസ്റ്റമറെന്ന വ്യാജേനെ പൊലീസ് ഒരാളെ സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലേക്ക് അയയ്ക്കുകയായിരുന്നു. ഏജന്റുമാരായ മുഹമ്മദ് അരൂപും ചന്ദേ സാഹിനിയും 10 വിദേശികളായ സ്ത്രീകളെയാണ് കസ്റ്റമർക്ക് മുന്നിലെത്തിച്ചത്. ഓരോ സ്ത്രീകളുടെയും റേറ്റ് വ്യത്യസ്തമാണെന്നും ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാമെന്നുമായിരുന്നു ഏജന്റുമാർ പറഞ്ഞത്.
ഉടൻ തന്നെ പൊലീസ് പാഞ്ഞെത്തി റെയ്ഡ് നടത്തുകയും രണ്ട് ഏജന്റുമാരെയും കൈയ്യോടെ പിടികൂടുകയുമായിരുന്നു. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെർ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) എന്നിവരെയാണ് ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ജുമയേവ അസീസയും മെറെഡോബ് അഹമ്മദും തുർക്ക്‌മെനിസ്ഥാനിൽ നിന്നുള്ള ദമ്പതികളാണെന്നും അലി ഷെർ തില്ലദേവ് ഉസ്‌ബെക്ക് പൗരനാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments