
പുതുക്കാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മഞ്ചേരി സ്വദേശി കടവിൽ നിസാർ (31), മലപ്പുറം പയ്യനാട് മെവെതൊടി ഷിയാസ് (25) എന്നിവരെയാണ് പുതുക്കാട് പൊലീസ് പിടികൂടിയത്.
Read Also : ഒന്നരമാസം മുമ്പ് കാണാതായ 16 കാരിയെ കണ്ടെത്തിയത് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ബീഹാറില്‍ നിന്ന്
നന്തിക്കരയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ദേശീയപാതയോരത്തെ നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണു പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
ഒല്ലൂർ, പേരാമംഗലം, ആളൂർ, മലമ്പുഴ, കോഴിക്കോട് സ്റ്റേഷനുകളിലും പ്രതികൾക്കു സമാനമായ കേസുകളുണ്ട്. പ്രതികളെ നന്തിക്കരയിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. പുതുക്കാട് എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ രാമചന്ദ്രൻ, അസി. എസ്ഐ ഡെന്നീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments